Breaking News

കാസർകോട് കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു

കാസർകോട് കുമ്പള ബംബ്രാണയിൽ കഞ്ചാവ് കേസ് പ്രതിയെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കുത്തേറ്റു.
ബംബ്രാണ സ്വദേശി അബ്ദുൽ ബാസിത്ത് ആണ് ഉദ്യോഗസ്ഥരെ കുത്തിയത്. പ്രതിയെ പിടികൂടാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. എക്‌സൈസ് നാർക്കോട്ടിക് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവർക്കും കഴുത്തിനും കൈക്കുമാണ് പരിക്ക്. പ്രതിയെ പിന്നീട് ബലം പ്രയോഗിച്ച് കീഴടക്കി പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 100 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ ബാസിത്. പ്രതി ഒളിവിൽ പോയതിനാൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു ആക്രമണം.

No comments