സിപിഐ മടിക്കൈ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് കെ വി ശ്രീലതയ്ക്ക് രണ്ടാമൂഴം
സിപിഐ മടിക്കൈ ലോക്കൽ സെക്രട്ടറിയായി എരിക്കുളം സ്വദേശിനി കെ വി ശ്രീലതയെ വീണ്ടും തിരഞ്ഞെടുത്തു.
ഇന്നലെയും ഇന്നുമായി ബങ്കളത്ത് നടന്ന ലോക്കൽ സമ്മേളനമാണ് ഇവരെ വീണ്ടും തിരഞ്ഞെടുത്തത്. ടി വി രാഘവനാണ് അസിസ്റ്റന്റ് സെക്രട്ടറി. കെ വി ശ്രീലത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ആണ്. മടിക്കൈ ഡിവിഷനെയാണ് ബ്ലോക്ക് പഞ്ചായത്തിൽ പ്രതിനിധീകരിക്കുന്നത്. ഭർത്താവ്: പി.പി.കുഞ്ഞിരാമൻ. മക്കൾ: അഭിരാമി (പി.ജി. വിദ്യാർത്ഥിനി),ഹരിനന്ദ് (പ്ലസ്ടു വിദ്യാർത്ഥി).

No comments