Breaking News

നീലേശ്വരം പള്ളിക്കര മുഹ് യുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് സമൂഹനോമ്പ്തുറയും ലഹരിവിരുദ്ധ ക്യാമ്പയിനും നടത്തി..

നീലേശ്വരം പള്ളിക്കര മുഹ് യുദ്ദീൻ ജുമാ മസ്ജിദ് പരിസരത്ത് സമൂഹനോമ്പ്തുറയും ലഹരിവിരുദ്ധ ക്യാമ്പയിനും നടത്തി.എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി എച്ച് താജുദ്ദീൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്ത് ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. മുൻ എം പി, പി കരുണാകരൻ, മുൻ എം എൽ എ, കെ പി സതീഷ് ചന്ദ്രൻ, നീലേശ്വരം നഗരസഭ മുൻ ചെയർമാൻ പ്രൊഫ കെ പി ജയരാജൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ ഷംസുദ്ദീൻ അരിഞ്ചിറ, മുൻസിപ്പൽ കൗൺസിലർമാരായ പി കുഞ്ഞിരാമൻ, പി സുഭാഷ്, മസ്ജിദ് ഖത്തീബ് ഫരീഫ് ഫൈസി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സി എച്ച് ഷമീം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം വാഹിദ് നന്ദിയും പറഞ്ഞു.

No comments