Breaking News

കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ അണ്ടർ 12 റഗ്ബി കോച്ചിങ് ക്യാമ്പ് കൊട്ടോട്ടിയിൽ തുടങ്ങി.

കാസറഗോഡ് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ അണ്ടർ 12 റഗ്ബി 
കോച്ചിങ് ക്യാമ്പ് കൊട്ടോട്ടിയിൽ തുടങ്ങി.
കൊട്ടോടി സെന്റ് ആൻസ് ഐ
സി എസ് ഇ വിദ്യാലയത്തിലാണ് ക്യാമ്പ് . സ്കൂൾ പ്രിൻസിപ്പൽ മധുസൂദനൻ ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് റഗ്ബി ബോൾ നൽകി ഉദ്ഘാടനം 
ചെയ്തു. ജില്ലാ റഗ്ബി അസോസിയേഷൻ പ്രസിഡന്റ് എം എം ഗംഗാധരൻ, ടെസ്സി, അഖില സന്തോഷ് എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന റഗ്ബി താരവും റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറിയും ആയ മനോജ് പള്ളിക്കരയുടെ നേത്യത്വത്തിലാണ് കായിക പരീശീലനം നൽകുന്നത്.

No comments