എകെടിഎ നീലേശ്വരം ഏരിയ സമ്മേളനം കോട്ടപ്പുറത്ത് നടന്നു
എ കെ ടി എ നീലേശ്വരം ഏരിയ സമ്മേളനം കോട്ടപ്പുറത്തെ നീലേശ്വരം മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. മുടങ്ങി കിടക്കുന്ന പ്രസവാനുകൂല്യം 13000 രൂപ അടിയന്തിരമായി വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമ പെൻഷൻ 3000 രൂപ യാക്കി വർദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ കുഞ്ഞമ്പു ഉദ്ഘാടനം.ചെയ്തു. ഏരിയ പ്രസിഡണ്ട് എം ബിന്ദു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രടറി ടി.എൻ പ്രസന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെകട്ടറി കെ വി രാമചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ടി ഗീത, എം ജയശ്രീ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം ജയശ്രീ പ്രസിഡണ്ട്,,ഹേന വൈസ് പ്രസിഡണ്ട് , എം ബിന്ദു സെകട്ടറി, പ്രസന്ന ജോയിന്റ് സെക്രട്ടറി, സതീശർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
No comments