നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം വിദ്യാർത്ഥികൾക്കായി കരിയർഗൈഡൻസ് ക്ലാസ് നടത്തി.
നീലേശ്വരം പള്ളിക്കര വിദ്യാപോഷിണി വായനശാല ഗ്രന്ഥാലയം വിദ്യാർത്ഥികൾക്കായി കരിയർഗൈഡൻസ് ക്ലാസ് നടത്തി.
ഡ്രീം എന്ന പേരിൽ നടത്തിയ ക്ലാസിൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളാണ് ക്ലാസിൽ പങ്കെടുത്തത്. നീലേശ്വരം നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ് സി ഇആർടി സ്റ്റേറ്റ് ലെവൽ റിസോഴ്‌സ് പേഴ്‌സൺ ഡോ. ബോബി ജോസ് ക്ലാസ് എടുത്തു. വായനശാല പ്രസിഡന്റ് പി സുരേഷ് കുമാര് അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഇ വി കൃഷ്ണൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ അ്ംഗം പി വി സിദ്ധാർത്ഥൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
No comments