Breaking News

ട്രാഫിക് ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥർക്ക് കുടയും, കണ്ണടയും വിതരണം ചെയ്തു.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തുവരുന്ന ഹോം ഗാർഡുമാർക്ക് വെയിലിനെ പ്രതിരോധിക്കുന്നതിന് ഉമേഷ് കോ ഗ്രൂപ്പിൻ്റെയും കാഞ്ഞങ്ങാട് ഗ്രാൻ്റ് ഒപ്റ്റിക്കൽ സിൻ്റെയും സഹകരണത്തോടെ കുടയും കൂളിംഗ് കണ്ണടയും വിതരണം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സബ്. ഇൻസ്പെക്ടർ മധുസൂദനൻ കെ.വി.സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി. ബാബു പെരിങ്ങേത്ത് പരിപാടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഉമേഷ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.രാജേഷ് കാമത്ത്, ഗ്രാൻ്റ് ഒപ്റ്റിക്കൽസ് ഉടമ നിസ്സാർ, ചോയ്യംകോട് ലയൺസ് ക്ലബ് പ്രസിഡൻ്റ് .അനീഷ് ചായ്യോത്ത്, സബ് ഇൻസ്പെക്ടർ .മഹേഷ്.പി.പി, ഹോം ഗാർഡ് അസോസിയേഷൻ പ്രതിനിധി ജയൻ എന്നിവർ ആശംസ അറിയിച്ചു. ട്രാഫിക് എസ്.ഐ മധു നന്ദി പറഞ്ഞു.

No comments