Breaking News

വിദ്യാഭ്യാസവകുപ്പിലെ റിട്ട. ക്ലാർക്ക് പടിഞ്ഞാറ്റംകൊഴുവൽ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരൻ നായർ (82) അന്തരിച്ചു.

വിദ്യാഭ്യാസവകുപ്പിലെ റിട്ട. ക്ലാർക്ക് പടിഞ്ഞാറ്റംകൊഴുവൽ ഗോപികയിലെ കോട്ടത്ത് പൈനി ശങ്കരൻ നായർ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി സമുദായ ശ്മശാനത്തിൽ. കോട്ടം വേട്ടയ്ക്കൊരുമകൻ ക്ഷേത്രം അയ്യപ്പഭജനമഠം ഗുരുസ്വാമിയും ആയിരുന്നു. ഭാര്യ: കൈപ്രത്ത് പത്മിനി. മക്കൾ: കെ.പ്രിയേഷ് (അക്കൗണ്ടന്റ്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്), കെ.പ്രസീദ (സീനിയർ ക്ലാർക്ക്, റവന്യൂ വകുപ്പ്, കാസർകോട് കലക്ടറേറ്റ് ), കെ. പ്രദീഷ് (പ്രിവന്റീവ് ഓഫീസർ, എക്സൈസ് വകുപ്പ്, കാസർകോട്). മരുമക്കൾ: പി. സൗമ്യ (ആധാരമെഴുത്ത് ഓഫീസ്, കാഞ്ഞങ്ങാട്), ഇ. ശ്രീരേഖ (പിഡബ്ല്യുഡി, കാസർകോട്), പരേതനായ പി.ചന്ദ്രൻ (വിമുക്തഭടൻ, ഡ്രൈവർ, കാഞ്ഞങ്ങാട് ആർഡിഒ). സഹോദരങ്ങൾ: പി. ഇന്ദിര, പി. കുഞ്ഞിക്കൃഷ്ണൻ നായർ (റിട്ട. എക്സൈസ് വകുപ്പ് ), പി.നാരായണൻ (റിട്ട. ഹെഡ്മാസ്റ്റർ, നീലേശ്വരം രാജാസ് എച്ച് എസ്എസ്), പരേതയായ പി.തങ്കം.

No comments