എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ നീലേശ്വരം ഏരിയാ കമ്മറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ നീലേശ്വരം ഏരിയാ കമ്മറ്റി നീലേശ്വരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. ലേബർ ബഡ്ജറ്റ് പുന:സ്ഥാപിക്കുക വെട്ടിക്കുറച്ച തൊഴിൽ ദിനം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എം 'വി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു. ഏ.വി.ശ്രീജ അധ്യക്ഷയായി ' .
No comments