നീലേശ്വരം പുതുക്കൈ ശ്രീ ഞെക്ലിയിൽ തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. .
നീലേശ്വരം പുതുക്കൈ ശ്രീ ഞെക്ലിയിൽ തറവാട്ടിലെ തെയ്യംകെട്ട് മഹോത്സവം സമാപിച്ചു. പുതുക്കൈ തായത്തറ എടയങ്ങാട്ട് ഭഗവതിക്ഷേത്രം, നരിക്കാട്ടറ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം എന്നീ ദൈവസങ്കേതങ്ങളുടെ മൂവരുടെ തറവാടുകളിൽ ഒന്നാണ് ശ്രീ ഞെക്ലിയിൽ തറവാട്. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇവിടെ കളിയാട്ടമാടുന്നത്. കളിയാട്ടത്തിന്റെ രണ്ടാം ദിനം രാവിലെ മുതൽ രക്തചാമുണ്ഡി, പാടാർക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ധർമ ദൈവമായ ചെറളത്ത് ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാടുണ്ടായി. തലേന്ന് ദീപാരാധനയ്ക്ക് ശേഷം തുടങ്ങൽ, പൊട്ടൻ തെയ്യത്തിന്റെ തോറ്റം പുറപ്പാട്, തെയ്യം പുറപ്പാട്, അഗ്നിപ്രവേശം എന്നിവയുണ്ടായി. ഇന്നലെ പുലർച്ചെ പ്രാർത്ഥനയായി അരങ്ങിലെത്തിയ പൊട്ടൻദൈവത്തിന്റെ അഗ്നിപ്രവേശത്തോടെ ഉത്സവം സമാപിച്ചു.
No comments