വടകര ഡിഇഒ നീലേശ്വരം പള്ളിക്കരയിലെ എം രേഷ്മ ടീച്ചർ നാളെ സർവീസിൽ നിന്ന് വിരമിക്കുന്നു
വടകര ഡി ഇ ഒ നീലേശ്വരം പള്ളിക്കരയിലെ എം രേഷ്മ ടീച്ചർ നാളെ (മാർച്ച് 31) സർവീസിൽ നിന്ന് വിരമിക്കുന്നു.
വടകര സ്വദേശിനിയായ ഇവർ നീലേശ്വരത്തെയും സമീപങ്ങളിലെയും വിവിധ വിദ്യാലയങ്ങളിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ച വിദ്യാർഥികൾക്ക് പ്രിയങ്കരിയായ ഗണിതാധ്യാപികയുമാണ്. ക്ലിഷ്ടമായ ഗണിതസമവാക്യങ്ങളാൽ വിദ്യാർഥികളെ ഭയപ്പെടുത്താതെ സ്‌നേഹസൗഹൃദങ്ങളോടെ ഗണിതവഴികൾ എളുപ്പമാക്കുന്നതായിരുന്നു ഇവരുടെ അധ്യാപനശൈലി. ദീർഘകാലം ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് ഇവർ സേവനമനുഷ്ഠിച്ചത്. ചായ്യോത്ത് സ്‌കൂളിന്റെ അക്കാദമിക പുരോഗതിക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു ഇവർ. ഇവരുടെ ശിക്ഷണത്തിൽ ഗണിതമികവ് നേടിയ വിദ്യാർഥികൾ ഗണിതശാസ്ത്രമേളകളിലും സ്‌കൂളിനു വേണ്ടി സമ്മാനങ്ങൾ നേടി. പിലിക്കോട് ഗവ ഹയർസെക്കൻഡറി സ്‌കൂളിന്റെ അക്കാദമികമികവിനും നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് എന്ന നിലയിൽ ബാനം ഗവ ഹൈസ്‌കൂൾ, കാഞ്ഞിരപ്പൊയിൽ ഗവ ഹൈസ്‌കൂൾ, പിലിക്കോട് സി കെ എൻ എം, ജി എച്ച് എസ് എസ് എന്നിവിടങ്ങൡും ശ്ലാഘനീയമായ സേവനമനുഷ്ഠിച്ചു.
വടകര ഡി ഇ ഒ എന്ന നിലയിലെ പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലീഷ് അധ്യാപനത്തിൽ ശ്രദ്ധേയനായ കെ വി രവീന്ദ്രനാണ് രേഷ്മ ടീച്ചറുടെ ഭർത്താവ്. മക്കൾ: ദിയ രവീന്ദ്രൻ (ശാസ്ത്ര ഗവേഷണ വിദ്യാർഥിനി, ഐസർ കൊൽക്കത്ത), റസ്സൽ രവീന്ദ്രൻ (ഫിനാൻഷ്യൽ എഞ്ചിനീയറിങ്, ബിരുദാനന്തര ബിരുദ വിദ്യാർഥിനി).
....................
No comments