Breaking News

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കാർഷിക രോഗകീട നിർണയ ക്യാമ്പ് നടത്തി

കേരള കാർഷിക സർവകലാശാല, കാർഷിക കോളേജ് പടന്നക്കാടിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ പ്രവർത്തിപരിചയം 2024-25 "വല്ലരി " യോടനുബന്ധിച്ച് കാർഷിക കോളേജിന്റെയും ചെറുപുഴ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുമേനി സെൻറ് ആൻറണീസ് ചർച്ച് ഹാളിൽവച്ച് ഏകദിന കാർഷികരോഗ കീട പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.പ്രസ്തുത ക്യാമ്പ് ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. കെ. എഫ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിന്റെ അധ്യക്ഷത ചെറുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. റെജി പുളിക്കൽ വഹിച്ചു. സസ്യരോഗ വിഭാഗം അസി.പ്രൊഫസർ ഡോ.പി. കെ സജീഷ് സ്വാഗത പ്രസംഗം നടത്തി.തുടർന്ന് വിഷയാവതരണം കീടശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. എം ശ്രീകുമാർ നടത്തി.ചടങ്ങിൽ ശ്രീമതി. കെ. പി സുനിത (മെമ്പർ ചെറുപുഴ ഗ്രാമപഞ്ചായത്ത്),ശ്രീ കെ. ഡി.പ്രവീൺ (മെമ്പർ ചെറുപുഴ ഗ്രാമപഞ്ചായത്ത്),ശ്രീമതി കെ.രാഖി (കൃഷി അസിസ്റ്റൻറ് ഡയറക്ടർ പയ്യന്നൂർ ബ്ലോക്ക് ) എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രീതി പ്രകടനം നടത്തി.കൂടാതെ കർഷകരും വിദ്യാർത്ഥികളുമായി പ്രദേശത്തെ വിവിധ കാർഷിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ആവശ്യമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കാർഷിക പ്രദർശനവും, സർവകലാശാലയുടെ വിവിധ ഉത്പന്നങ്ങളുടെ വില്പന എന്നിവയും സംഘടിപ്പിച്ചു.
തുടർന്ന് കൃഷിക്കാരുടെ തോട്ടങ്ങൾ സന്ദർശിക്കുകയും കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് ശേഖരിക്കുകയും ചെയ്തു.

No comments