Breaking News

നീലേശ്വരം ജി.എൽ.പി സ്കൂളിൻ്റെ 137-ാം വാർഷികാഘോഷവും യാത്രയയപ്പും നടത്തി

നീലേശ്വരം ജി.എൽ.പി സ്കൂളിൻ്റെ 137-ാം വാർഷികാഘോഷവും പ്രധാന അധ്യാപിക പി. നളിനി ടീച്ചർക്കുള്ള യാത്രയയപ്പു ചടങ്ങും സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി അധ്യക്ഷതവഹിച്ചു. നീലേശ്വരം നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ഗൗരി,ഷംസുദീൻ അരിഞ്ചിറ , ടി.പി. ലത, കൗൺസിലർ പി. ബിന്ദു, ഡി.പി.ഒ രഞ്ജിത്ത്.കെ.പി , ഹോസ്ദുർഗ് എ.ഇ.ഒ മിനി ജോസഫ്, ബി.പി സി ഡോ: കെ.വി. രാജേഷ്, നിഷ കെ , എ .വി .ഗീത , എം .വി. ദീപു, എ.വി.സജീവൻ, ലേഖജയേഷ് , ബി. ഇന്ദിര , വി. സീമ , കെ. അനിത , സ്കൂൾ ലീഡർ ദേവതീർത്ഥ എന്നിവർ സംസാരിച്ചു പ്രധാന അധ്യാപിക പി. നളിനി ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് പി.കെ രതീഷ് നന്ദിയും പറഞ്ഞു. മുപ്പത്തിആറ് വർഷക്കാലത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക പി.നളിനിക്കും , സർവീസിൽ നിന്നും വിരമിക്കുന്ന ഹോസ്ദുർഗ എ ഇ ഒ മിനിജോസഫിനുമുള്ള ഉപഹാരങ്ങൾ നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫിയും നല്കി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെയും ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.

No comments