ജില്ലാ സാംസ്കാരിക വേദി ചെറുവത്തൂരിൽ നടത്തിയ എൻ പി ദാമോദരൻ അനുസ്മരണം നടത്തി
ഡി സി സി (എസ്) മുൻ സെക്രട്ടറിയും ഗ്രന്ഥശാലാ രംഗത്തെ സജീവ പ്രവർത്തകനുമായിരുന്ന എൻ പി ദാമോദരന്റെ നാലാം ചരമവാർഷിക ദിനത്തിൽ കാസർകോട് ജില്ലാ സാംസ്കാരിക വേദി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ചെറുവത്തൂർ എൻ പി കോംപ്ലക്സിൽ നടന്ന അനുസ്മരണ പരിപാടി മുതിർന്ന നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പി കെ മദനമോഹനൻ അധ്യക്ഷനായി. ടി വി വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കാരിക വേദി കൺവീനർ ടി കെ പ്രഭാകര കുമാർ, പ്രമോദ് കരുവളം, എൻ സുകുമാരൻ, സി എം ശ്യാമള, എൻ ഹരീഷ്, ടി വി രാജു തുടങ്ങിയവർ പ്രസംഗിച്ചു.
No comments