യാത്ര സൗകര്യമില്ല: ജനങ്ങൾ രംഗത്തിറങ്ങി; കാട്ടിപ്പൊയിൽ സ്കൂൾ ചേടിക്കുണ്ട് റോഡ് പിറവിയെടുത്തു
കരിന്തളം കാട്ടിപ്പൊയിൽ ചേടികുണ്ട് പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കുന്നതിനായി ഒരു റോഡ് വേണം എന്നുള്ളത് .എന്നാൽ പലവിധ കാരണങ്ങളാൽ അത് നടക്കാതെ നീണ്ടു പോവുകയായിരുന്നു.തുടർന്ന് ഇപ്പോൾ പ്രദേശത്ത് ജനങ്ങളും സാംസ്കാരിക പ്രവർത്തകരും രംഗത്തിറങ്ങിയതിനാൽ തീരുമാനമാകാതെ പോയിരുന്ന കാട്ടിപ്പൊയിൽ സ്കൂൾ ചേടിക്കുണ്ട് റോഡ് നാട്ടു കൂട്ടായ്മയിൽ പിറവിയെടുത്തിരിക്കുകയാണ് .പുതിയതായി നിർമ്മിച്ച റോഡിന് ഒരു കിലോമീറ്ററിലധികം നീളമുണ്ട്. സ്ഥലം വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം മൂലമാണ് ഈ റോഡ് യാഥാർത്ഥ്യമാകാതെ പോയത്. യാത്രാസൗകര്യം ഇല്ലാത്തതിനാൽ പ്രദേശത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കിയ കാട്ടിപ്പൊയിൽ സദ്ഗമയ സാംസ്കാരിക സമിതി പ്രവർത്തകർ റോഡ് എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി രംഗത്തിറങ്ങുകയും അങ്ങനെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്തു.തുടർന്ന് ചേടി കുണ്ട് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡ് പണി പൂർത്തീകരിച്ചത് ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നം സാഫല്യമായതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ .ഈ സന്തോഷം പങ്കുവെക്കുവാൻ കാട്ടിപ്പൊയിൽ ചേടി കുണ്ട് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. റോഡിന് സ്ഥലം വിട്ടു നൽകിയവരെയും സദ്ഗമയ സാംസ്കാരിക സമിതി പ്രവർത്തകരെയും മുഴുവൻ നാട്ടുകാരെയും യോഗം അഭിനന്ദിച്ചു.ജനാർദ്ദനൻ കാറളം അധ്യക്ഷത വഹിച്ചു.ജോബിൻ, ജോജി , ജസ്ന ,രാജൻ തുടങ്ങിയവർ സംബന്ധിച്ചു.കെ എൻ രതീഷ് സ്വാഗതവും കെ ടി ദിവ്യേഷ് നന്ദിയും പറഞ്ഞു
No comments