എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനങ്ങൾ നൽകി ചൗക്കി സന്ദേശം ഗ്രന്ഥാലയം
കാസറഗോഡ് - ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സന്ദേശം ബാലവേദിയുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാന ദാന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം ഡോ: വിനോദ് കുമാർ പെരുമ്പള നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ.എ. ചന്ദ്രൻ പട്ടാളി അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി.ജിൽ ജിൽ കെ.വി. മുകുന്ദൻ മാസ്റ്റർ,
സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഭാരതി ടീച്ചർ, അബ്ദുൾ ഗഫൂർ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു. മലയാളം , കന്നട ഇംഗ്ലീഷ് ഭാഷകളിൽ തയ്യാറാക്കിയ കുറിപ്പുകൾക്ക് ഓരോ വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് മൊമെൻ്റോയും കാഷ് പ്രൈസും നൽകി. മലയാളം വിഭാഗത്തിൽ നിന്നും അൻവിത,മയൂ ഘ' എം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങ സ്ഥാനങ്ങൾ നേടിയപ്പോൾ പ്രഷ്വിത, തൻമയി എന്നിവർ കന്നട വിഭാഗത്തിലും നവീൻ കുമാർ അയിഷത്ത് തസ്നീം എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിലും വിജയികളായി. എം.പി.ജിൽ ജിൽ തൻ്റെ കവിതാ സമാഹാരമായ അഗ്നിപഥ് സ്കൂൾ ലൈബ്രറിക്കു വേണ്ടി ഹെഡ്മാസ്റ്റർ ചന്ദ്രൻ പട്ടാളിക്ക് കൈമാറി.
No comments