Breaking News

നീലേശ്വരം കേണമംഗലം പെരുങ്കളിയാട്ടം: തഴപ്പായകൾ മെടഞ്ഞു തുടങ്ങി

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് അന്നദാനം ഒരുക്കുന്നതിനും, 
വിവിധ ക്ഷേത്രങ്ങളിൽ നിന്നും വരുന്ന ക്ഷേത്ര ആചാരക്കാർക്ക് ഇരിക്കുവാനും ആവശ്യമായ തഴപായ മെടഞ്ഞുതുടങ്ങി. നീലേശ്വരം കരുവാച്ചേരി പുലയൻ സമുദായ സംഘത്തിന്റെ നേതൃത്വത്തിലാണ് തഴപായ നെയ്തു തുടങ്ങിയത്.
കരുവാച്ചേരി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ആചാര അനുഷ്ഠാന ചടങ്ങുകളോടെ തഴപായ നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി രമേശൻ ഉൽഘാടനം ചെയ്തു.സമുദായ സംഘം പ്രസിഡന്റ് ടി വിജയൻ അദ്ധ്യക്ഷം വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കുഞ്ഞികൃഷ്ണൻ, സമുദായ സംഘടന ഭാരവാഹികൾ ആയ സുനിൽ കുമാർ കൊ(ട,
കെ കേശവൻ,
കെ സുരേന്ദ്രൻ മാസ്റ്റർ,
കെ കുഞ്ഞമ്പു,
കെ മിനീഷ്,
കെ ശ്രീജിത്ത്,കെ രാജു എന്നിവർ സംസാരിച്ചു.
ചടങ്ങിന് ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി രമേശ് കുമാർ, ബാലൻ കക്കാണത്ത്, 
പി രാഘവൻ , മാട്ടുമ്മൽ മോഹനൻ,എം രാധാകൃഷ്ണൻ,
സൻജീവൻ മടിവയൽ എന്നിവർ നേതൃത്വം നൽകി.

No comments