Breaking News

കാഞ്ഞങ്ങാട് കിഴക്കുംകരയിൽ പോലീസ് വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.

കാഞ്ഞങ്ങാട് കിഴക്കുംകരയിൽ പോലീസ് വാഹനത്തിൽ ടിപ്പർ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് അനന്തംപള്ള സ്വദേശി എൻ.പി മുഹമ്മദ് ഫൈസൽ (24) ആണ് പിടിയിലായത്. ജനുവരി 30 നു പുലർച്ചെ 1.30 മണിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. സീനിയർ സിവിൽ ഓഫീസർ അശോകൻ തുളിച്ചേരിയും സംഘവും നൈറ്റ് പട്രോളിങ് ഡ്യൂട്ടി ചെയ്‌തു വരുന്നതിനിടെ അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകുന്നത് കണ്ട പോലീസ് ടിപ്പറിനെ കൈകാട്ടി തടഞ്ഞു നിർത്താൻ ശ്രമിച്ചു. അതിനിടെ ടിപ്പർ ലോറി അതിവേഗത്തിൽ പോലീസ് വാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അശോകൻ തുളിച്ചേരിയുടെ കൈക്ക് പരിക്കേൽക്കുകയും പോലീസ് വാഹനത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു. തുടർന്ന് പോ ലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പച്ചതിനും ഫൈസലിനെതിരെ കേസെടുത്തിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ അഖിൽ ചേരിപ്പാടി, ജോജോ, എസ്.സി.പി.ഒമാരായ ഷൈജു, കെടി അനിൽ, സിപിഒമാരായ അനൂപ്, രമിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

No comments