നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന സബ് ഇൻസ്പെക്ടർ എം.വി വിഷ്ണുപ്രസാദിന് വ്യത്യസ്തമായ യാത്രയയപ്പ് നൽകി
നീലേശ്വരം പോലീസ് സ്റ്റേഷനിൽ നിന്നും ട്രാൻസ്ഫർ ആയി പോകുന്ന സബ് ഇൻസ്പെക്ടർ എം.വി വിഷ്ണുപ്രസാദിന് വ്യത്യസ്തമായ യാത്രയയപ്പ് നൽകി നീലേശ്വരം പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ. സ്റ്റേഷനിലെ മുഴുവൻ സഹപ്രവർത്തകരും നാല് ഫുട്ബോൾ ടീമുകൾ രൂപീകരിച്ച് ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചുകൊണ്ടാണ് സ്ഥലം മാറി പോകുന്ന സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദിന് ഫുട്ബോൾ മൈതാനത്ത് വെച്ച് സ്നേഹോപഹാരം നൽകിയത്.കോട്ടപ്പുറം റിയോ അറീന ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണ്ണമെൻറ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് എസ്ഐ. എം.വി വിഷ്ണുപ്രസാദിന് ഉപഹാരം നൽകി. കെ പി എ മെമ്പർ അജിത് കുമാർ സ്വാഗതവും സബ് ഇൻസ്പെക്ടർ രതീഷ്. കെ.വി അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കെ പി ഒ എ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ. പി.വി രാജീവൻ, കെ പി എ ജില്ലാ ട്രഷറർ സുധീഷ്.പി.വി, നീലേശ്വരം നഗരസഭ കൗൺസിലർമാരായ ഷംസുദ്ദീൻ അരിഞ്ചിറ , ഷജീർ . ഇ ജനമൈത്രി സുരക്ഷാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, നീലേശ്വരം സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഡ്വക്കറ്റ് രാജേന്ദ്രൻ ,സെക്രട്ടറി രാധാകൃഷ്ണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ദിലീഷ് പള്ളിക്കൈ നന്ദി രേഖപ്പെടുത്തി. സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥർ റോയൽസ്, കൊമ്പൻസ്, സ്ട്രൈക്കേഴ്സ്, വാരിയേഴ്സ് എന്നീ ടീമുകളായി മത്സരിച്ച സൗഹൃദ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സബ് ഇൻസ്പെക്ടർ രതീശൻ.കെ.വി നയിച്ച വാരിയേഴ്സ് ടീം ജേതാക്കളായി 'ഏറ്റവും മികച്ച ഗോൾ കീപ്പറായി മഹേന്ദ്രൻ കാര്യങ്കോടിനെയും മികച്ച കളിക്കാരനായി ഷജിൽ കുമാറിനെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനായി സ്ട്രൈക്കേഴ്‌സ് ടീമിലെ രമേഷിനെയും തെരഞ്ഞെടുത്തു. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് വിജയികൾക്കുള്ള സമ്മാനദാനവും സ്റ്റേഷൻ റൈറ്റർ സജിത്ത് പരിപാടികൾക്ക് നന്ദിയും നിർവഹിച്ചു.
No comments