Breaking News

ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. .

ഹൊസ്ദുർഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. . ഇ ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി സോവനീർ പ്രകാശനം ചെയ്തു. എം എൽ എമാരായ എം രാജഗോപാലൻ, സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, കാഞ്ഞങ്ങാട് നഗരസഭ ചെയർപഴ്‌സൻ കെ വി സുജാത, ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ് പണിത്തർ തുടങ്ങിയവർ സംബന്ധിച്ചു.. ഇതോടനുബന്ധിച്ച് ബാർ കൗൺസിലിന്റെ സഹകരണത്തോടെ സെമിനാറും നടത്തി. ജസ്റ്റിസ് എൻ കെ ബാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ബാർ കൗൺസിൽ കേരള വൈസ് ചെയർമാൻ അഡ്വ എം ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. 
ഭാരതീയ ന്യായസംഹിത 2023 എന്ന വിഷയത്തിൽ ജസ്റ്റിസ് അബ്രഹാം മാത്യു പ്രഭാഷണം നടത്തി.ഹൊസ്ദുർഗ് ബാറിൽ 50 വർഷത്തെ അഭിഭാഷകവൃത്തി പൂർത്തിയാക്കിയ യു ബി മുഹമ്മദ്, സി കെ ശ്രീധരൻ, എം സി ജോസ്, പി അപ്പുക്കുട്ടൻ, മാത്യൂസ് തെരുവപ്പുഴ, എ വി ജയചന്ദ്രൻ എന്നിവരെ ആദരിച്ചു.

No comments