തുളുനാടൻ മണ്ണ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ സംഗമ ഭൂമി: കർണാടക ചലച്ചിത്ര നടൻ കാസർകോഡ് ചിന്ന
തുളുനാടൻ മണ്ണ് ആചാര അനുഷ്ഠാന ചടങ്ങുകളുടെ സംഗമ ഭൂമിയാണെന്ന് കർണാടക ചലച്ചിത്ര നടൻ കാസർകോഡ് ചിന്ന അഭിപ്രായപ്പെട്ടു.
നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ തുളുനാടൻ പെരുമ സാംസ്കാരിക സായാഹ്നത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
പെരുങ്കളിയാട്ടം എന്ന് പറയുന്നത് നാടിന്റെ വികസനത്തിന് വലിയ പാതതന്നെ സൃഷ്ടിക്കുമെന്നും ചിന്ന കൂട്ടിച്ചേർത്തു. എംഎൽഎ എം രാജഗോപാൽ ഉൽഘാടനം ചെയ്തു.മുൻ എം പി പി കരുണാകരൻ പ്രഭാഷണം നടത്തി.പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഉദിനൂർ ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്ന കുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത്,
No comments