Breaking News

ചായ്യോത്തെ എസ്പിസി ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി

ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുവരുന്ന എസ്പിസി ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി.
ബേക്കൽ ഡിവൈഎസ്പി, വി വി മനോജ് ഉദ്ഘാടനം ചെയ്തു. ചീമേനി സിഐ, അനിൽകുമാർ, സ്‌കൂൾ പിടിഎ പ്രസിഡന്റ് സി ബിജു, പാറക്കോൽ രാജൻ, പ്രദീപൻ കോതോളി, ഇ വി സുനിൽ കുമാർ, സി വി മുരളീധരൻ എന്നിവർ സംസാരിച്ചു. ടി തമ്പാൻ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. യഥുന മനോജ്, വൃന്ദ രാജേഷ്, ഗോകുൽരാജ് എന്നിവരും സുരേഷ് പള്ളിപ്പാറയും ചേർന്ന് ഗാനമേള, നാടകം എന്നിവ അവതരിപ്പിച്ചു.

No comments