എൻജിഒ യൂനിയൻ വെള്ളരിക്കുണ്ട് ഏരിയ വാർഷിക സമ്മേളനം നടത്തി.
എൻജിഒ യൂനിയൻ വെള്ളരിക്കുണ്ട് ഏരിയ വാർഷിക സമ്മേളനം നടത്തി.
യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ജി ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി വി ജഗദീഷ്, ട്രഷറർ എം ജിതേഷ്, സെക്രട്ടറിയേറ്റ് മെമ്പർമാരായ എം സുനിൽകുമാർ, കെ എൻ ബിജിമോൾ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എം പവിത്രൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികൾ: എം പവിത്രൻ (പ്രസി), ജോസ് തരകൻ, എസ് എൻ ഗിരീഷ് (വൈ.പ്രസി), കെ വി ശ്രീകുമാർ (സെക്ര), കെ ജി സാവിത്രി, കെ വി ശ്രീജിത്ത് (ജോ.സെക്ര), സി വി പ്രദീപ് കുമാർ (ട്രഷ), സി വി സുനി (വനിതാ സബ് കമ്മിറ്റി കൺവീനർ). വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് ജീവനക്കാർക്കും പൊതുജനങ്ങൾക്കും എത്തിപ്പെടുന്നതിനായി കൂടുതൽ ബസ് സർവീസുകൾ അനുവദിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
No comments