Breaking News

സിപിഎം നീലേശ്വരം കണിച്ചിറ ബ്രാഞ്ച് കമ്മിറ്റി പി രാഘവൻ അനുസ്മരണം നടത്തി.

സിപിഎം നീലേശ്വരം കണിച്ചിറ ബ്രാഞ്ച് കമ്മിറ്റി പി രാഘവൻ അനുസ്മരണം നടത്തി.
ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. നീലേശ്വരം ഏരിയാ കമ്മിറ്റി അംഗം കെ സനുമോഹൻ അധ്യക്ഷത വഹിച്ചു. നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി വി സതീശൻ, നിർമാണത്തൊഴിലാളി യൂനിയൻ സിഐടിയു നീലേശ്വരം ഏരിയ വൈസ് പ്രസിഡന്റ് കെ സുരേഷ് ബാബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം ചന്ദ്രൻ, അശോകൻ ഓർച്ച, എ കെ കുഞ്ഞിക്കൃഷ്ണൻ, എ കെ വിജയകുമാർ, എം ഗോവിന്ദൻ, കെ പ്രീത, രാജു കൊക്കോട്ട് എന്നിവർ സംസാരിച്ചു. കണിച്ചിറ ബ്രാഞ്ച് സെക്രട്ടറി എൻ പി അഷ്‌റഫ് സ്വാഗതം പറഞ്ഞു. സിപിഎം കണിച്ചിറ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്ന പി രാഘവൻ നിർമാണത്തൊഴിലാളി യൂനിയൻ ഏരിയാ കമ്മിറ്റിയുടെ പ്രസിഡന്റ് ആയും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. സിഐടിയു ജനറൽ കൗൺസിൽ അംഗവുമായിരുന്നു.

No comments