കെ പി എസ് ടി എ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ എസ് എസ്, യു എസ് എസ് മാതൃകാപരീക്ഷ നടത്തി
കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ എസ് എസ്, യു എസ് എസ് മാതൃകാപരീക്ഷ നടത്തി.
ജില്ലാതല ഉദ്‌ഘാടനം കാസര്‍കോട് മഡോണ എ യു പി സ്‌കൂളില്‍ കാസര്‍കോട് എ ഇ ഒ, അഗസ്റ്റിന്‍ ബര്‍ണാഡ് നിര്‍വഹിച്ചു. എം കെ ചന്ദ്രശേഖരന്‍ നായര്‍ രക്ഷിതാക്കള്‍ക്കായി ക്ലാസ് എടുത്തു. ഇരു പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കേണ്ട മാനസിക പിന്തുണയും സഹായവും എപ്രകാരമായിരിക്കണമെന്നും പോസിറ്റീവ് പാരന്റിങ്ങിലൂടെ പഠനാന്തരീക്ഷം എങ്ങനെ മെച്ചപ്പെടുത്താമെന്നും ക്ലാസില്‍ പറഞ്ഞു. കെ പി എസ് ടി എ ജില്ലാ സെക്രട്ടറി പി ടി ബെന്നി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് എ ജയദേവന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ചീഫ് രജനി കെ ജോസഫ്, ജില്ലാ കള്‍ച്ചറല്‍ഫോറം കണ്‍വീനര്‍ വിജയന്‍ ശങ്കരംപാടി എന്നിവര്‍ സംസാരിച്ചു. അശോകന്‍ കോടോത്ത്, രമ്യ രവീന്ദ്രന്‍, കെ സന്ധ്യ ഡിസൂസ, ഫാത്തിമത്ത് താഹിറ ബങ്കര, ജയശീല, സുനിത മരിയ ഡിസൂസ എന്നിവര്‍ നേതൃത്വം നല്‍കി.

No comments