Breaking News

സി പി ഐ മടിക്കൈ ലോക്കൽ സമ്മേളനം: സംഘാടക സമിതിയായിരാമചന്ദ്രൻ ബങ്കളം (ചെയ), കെ.വി ശ്രീലത (കൺ)

സിപിഐ 25ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള മടിക്കൈ ലോക്കൽ സമ്മേളനം മാർച്ച് 9, 10 തീയതികളിൽ നടക്കും.
സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം എ.ദാമോദരൻ, മണ്ഡലം സെക്രട്ടറി എൻ.ബാലകൃഷ്ണൻ, മുൻ എംഎൽഎ, എം.നാരായണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ. ശാർങാധരൻ, ലോക്കൽ സെക്രട്ടറി കെ.വി.ശ്രീലത എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: രാമചന്ദ്രൻ ബങ്കളം (ചെയർമാൻ), ശ്രീലത എരിക്കുളം (കൺവീനർ).

No comments