വിദ്യാർഥി അബദ്ധത്തിൽ പുഴയിൽ മുങ്ങി മരിച്ചു.
കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയ സ്കൂൾ വിദ്യാർഥി അബദ്ധത്തിൽ പുഴയിൽ മുങ്ങി മരിച്ചു.
ഉദുമ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പത് എഫ് ഡിവിഷനിൽ പഠിക്കുന്ന എസ്.വി.അബ്ദുല്ല (13) ആണ്
മരിച്ചത്. ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് കുട്ടി മുങ്ങി മരിച്ചത്.
ഇന്ന്ആറ് മണിയോടെയാണ് അപകടം. കോട്ടക്കുന്നിൽ നടന്ന കുടുംബ സംഗമത്തിൽ പങ്കെടുത്ത ശേഷം പുറത്തിറ ങ്ങിയ കുട്ടി സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിച്ചു കൊണ്ടി രിക്കെ ചുഴിയിൽ മുങ്ങുകയായിരുന്നു.കൂടെയുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ച് പരിസരവാസികളെ വിവരം അറിയിച്ചു.
വെള്ളത്തിൽ വീണ കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ഉദുമയിലെ
സ്പെഷ്യാലിറ്റി നഴസിങ് ഹോമിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെടിക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പ്രവാസിയായ
ഉദുമ കോട്ടക്കു ന്നിലെ അബ്ദുൽ സത്താറിൻ്റെയും എരോലിലെ ഫരീദയുടെയും മകനാണ്
അബ്ദുല്ല.
സഹോദരങ്ങൾ:റിഫാസ്, മുഹമ്മദ്
ക്കുഞ്ഞി.
ബേക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments