Breaking News

നീലേശ്വരം മണ്ഡലം കോൺഗസ് കമ്മിറ്റി എ.അബ്ദുൽ റഹ്മാൻ ചരമവാർഷിക ദിനം ആചരിച്ചു.

നീലേശ്വരം മണ്ഡലം കോൺഗസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. അബ്ദുൽ റഹ്മാൻ എന്ന അന്തുമായിച്ചയുടെ 17ാം ചരമവാർഷിക ദിനം ആചരിച്ചു. പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന ഇദ്ദേഹം ദീർഘകാലം നീലേശ്വരം പഞ്ചായത്ത് പ്രസിഡന്റും ആയിരുന്നു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. 
അനുസ്മരണയോഗത്തിൽ എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു.
ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു. നേതാക്കളായ ഇ ഷജീർ , സി. വിദ്യാധരൻ , കെ. ഭാസ്ക്കരൻ, വി.വി. സജ്ജയ് കുമാർ, വി.കെ. രാമചന്ദ്രൻ, എ. ഗംഗാധരൻ നായർ, ഉണ്ണി വേങ്ങര, കെ. എം ശ്രീജ, ഇ.കെ സുബൈർ, രോഹിത് സി.കെ, സതീശൻ കൊഴുന്തിൽ എന്നിവർ സംസാരിച്ചു.

No comments