Breaking News

ചായ്യോം എസ് പി സി ജില്ലാ ക്യാമ്പിനായി ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ മലപ്പച്ചേരിയിലെ ന്യൂമലബാർ പുനരധിവാസകേന്ദ്രത്തിന് കൈമാറി.

ചായ്യോം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന എസ് പി സി ജില്ലാ ക്യാമ്പിനായി ശേഖരിച്ച ഭക്ഷ്യധാന്യങ്ങൾ ക്യാമ്പിന് ശേഷം മലപ്പച്ചേരിയിലെ ന്യൂമലബാർ പുനരധിവാസകേന്ദ്രത്തിന് കൈമാറി. ലക്ഷ്യബോധമുള്ള കുട്ടികൾ എന്ന ടാഗ് ലൈനോടെ ഗുരി 25 എന്ന പേരിലായിരുന്നു ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ ഓരോന്നായി ചുണക്കുട്ടികളായ കേഡറ്റുകൾ ഏറ്റെടുത്ത് മാതൃക കാണിക്കുന്നതിന്റെ ഉദാഹരണം കൂടിയാണിത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർ ടി തമ്പാൻ ഭക്ഷ്യധാന്യങ്ങൾ പുനരധിവാസ കേന്ദ്രത്തിന് കൈമാറി.

No comments