Breaking News

റിപബ്ലിക് ദിന ഗാർഡ് ഓഫ് ഹോണറിലെ മികവ്: ആജ് രാജിന് കാഞ്ഞങ്ങാട് സൗത്ത് കലാവേദിയുടെ അനുമോദനം.

റിപബ്ലിക് ദിന ഗാർഡ് ഓഫ് ഹോണറിലെ മികവ്: ആജ് രാജിന് കാഞ്ഞങ്ങാട് സൗത്ത് കലാവേദിയുടെ അനുമോദനം. 76-ാം റിപ്പബ്ലിക് ദിനത്തിൽ ഗാർഡ് ഓഫ് ഓണർ നേവൽ പ്ലാറ്റൂണിലെ നേവി വിംഗിലെ ബയേ ദർശക് കേഡറ്റ് ക്യാപ്റ്റൻ ആജ് രാജ്, കർണാടക, ഗോവ ഡയറക്ടറേറ്റിലെ ഒരു വിശിഷ്ട കേഡറ്റ് എന്ന നിലയിൽ സമാനതകളില്ലാത്ത സമർപ്പണവും ആത്മാർത്ഥതയും പ്രകടിപ്പിച്ചതായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥർ വിലയിരുത്തി. സ്നേഹോപഹാരം മുൻ സൈനികരായ രാമചന്ദ്രൻ.കെ യും പി.കെ ജയനും ചേർന്ന് നൽകി. ചടങ്ങിൽ രക്ഷാധികാരികളായ രാജമണി .കെ, മീര ടീച്ചർ, പ്രസിഡന്റ് അനിത ടീച്ചർ, സെക്രട്ടറി സമിത മറ്റു അംഗങ്ങളും പങ്കെടുത്തു.
 എസ്.ബി.ഐ കാഞ്ഞങ്ങാട് ബ്രാഞ്ചിലെ ജീവനക്കാരനും റിട്ട.സൈനികനുമായ കാഞ്ഞങ്ങാട് സൗത്തിലെ കെ.രാജുവിന്റെയും വി.വി. സന്ധ്യയുടെയും മകനാണ് ആജ് രാജ്. സഹോദരൻ അഭിരാജ്.

No comments