Breaking News

മടിക്കൈ ഗ്രാമപഞ്ചായത്തിൽ എൽഇഡി ബൾബ് നിർമ്മാണ പരിശീലനവും റിപ്പയറിംഗ് പരിശീലനവും നടന്നു:

നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ്സിന്റെയും നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമ്മാണ പരിശീലനവും റിപ്പയറിംഗ് പരിശീലനവും നടന്നു: നെറ്റ് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി ഇ.എം സിയുടെയും ഹരിത കേരള മിഷൻ്റെയും നേതൃത്വത്തിൽ വിവിധങ്ങളായ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ മടിക്കൈയിൽ നടന്നു വരുന്നതിൻ്റെ ഭാഗമായി കുടുംബശ്രീ മിഷൻ്റെയും ഹരിതകർമ്മസേനയുടെയും നേതൃത്വത്തിൽ എൽ.ഇ. ഡി. ബൾബ് നിർമ്മാണ യൂനിറ്റ് ആരംഭിക്കുന്നു. ബൾബ് നിർമ്മാണ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു: ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കെ.റീന സ്വാഗതം പറഞ്ഞു. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ വെല്ലുവിളിയും പരിഹാരങ്ങളുമെന്ന വിഷയത്തിൽ നവകേരള മിഷൻ ജില്ലാകോഡിനേറ്റർ കെ ബാലകൃഷണൻ ക്ലാസ്സെടുത്തു. എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനത്തിന് എ ഇ ഡി. ബൾബ് നിർമാണ പരിശീലകൻ സാബിർ മലപ്പുറം നേതൃത്വം കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. പ്രകാശൻ , മെമ്പർമാരായ ശൈലജ, രജിത ,രാധ , നിഷഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു ' എന്നിവർ സംസാരിച്ചു.

No comments