ആശാ വർക്കർമാർ ഒരാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരത്തോടുള്ള സർക്കാരിന്റെ സമീപനം സമൂഹത്തോടുള്ള വെല്ലുവിളി : കസ്തൂർബാ ഗാന്ധി ദർശൻ വേദി.
ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന രാഷ്ട്രീയ നിയമനങ്ങൾക്ക് നിലവിലെ ശമ്പളം ഇരട്ടിയായി വർധിപ്പിക്കുമ്പോൾ അന്നന്നത്തെ ആഹാരത്തിനു വേണ്ടി ജോലിചെയ്യുന്ന ആശാവർക്കമാരുടെ തുച്ഛമായ വേദനവർധനവിനായുള്ള സമരത്തെ പരിഹാസത്തോടെ സമീപിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണ്. സർക്കാരിന്റെ ആരോഗ്യദൗത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സുപ്രധാന ഉത്തരവാദിത്വം നിർവഹിക്കുന്നവരാണ് ആശാവർക്കർമാർ. മാത്രമല്ല പല സർക്കാർ പരിപാടികളും വിജയിപ്പിക്കാൻ ആളെകൂട്ടുന്നതും ഇവരെ ഉപയോഗിച്ചാണ്. തീർത്തും ന്യായമായ അവരുടെ സമരത്തെ അധികാരത്തിന്റെ ബലത്തിൽ അവഗണിക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ് എന്ന് കസ്തൂർബാ ഗാന്ധി ദർശൻ വേദി സംസ്ഥാനക്കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡോ പി വി പുഷ്പജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബീന കെ എസ്, വിനി എസ് നായർ, എലിസമ്പത് അബു, അനിത സജി, രേണുക മേനോൻ, പ്രീത പി, റെനി രാജ് പി ആർ തുടങ്ങിയവർ സംസാരിച്ചു.
No comments