Breaking News

നീലേശ്വരം തോട്ടം - അഴിത്തല റോഡിൻ്റെ ശോചനാവസ്ഥ പരിഹരിക്കണം: കോൺഗ്രസ്സ്

ഏറെ ജനവാസമുള്ള തീരദേശ മേഖലയിലെ പ്രധാന റോഡായ നീലേശ്വരം തോട്ടം - അഴിത്തല റോഡിൻ്റെ ശോചനാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് കൊട്രച്ചാലിൽ നടന്ന 30-ാം വാർഡ് കോൺഗ്രസ്സ് കുടുംബ സംഗമം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. വർഷങ്ങളായി കണ്ടും കുഴിയുമായി കിടക്കുന്ന റോഡിൻ്റെ ദുരവസ്ഥ നഗരസഭയേയും, മറ്റ് അധികാരികളേയും നിരന്തരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് തീരദേശ നിവാസികളോട് കാണിക്കുന്ന കടുത്ത അവഗണനയാണ്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ മുഴുവൻ ജനങ്ങളേയും ചേർത്ത് ശക്തമായ പ്രക്ഷോഭ സമരം നടത്തുമെന്നും സംഗമം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ വാർഡ് പ്രസിഡൻ്റ് കെ.വി. ബിജു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു. അഡ്വ കെ.വി. രാജേന്ദ്രൻ, കൊക്കോട്ട് രവീന്ദ്രൻ, കെ.സുകു , കെ. സുകമാരൻ, എന്നിവർ സംസാരിച്ചു. കെ. ബാലൻ സ്വാഗതവും, കെ. ലീല നന്ദിയും പറഞ്ഞു.

No comments