നീലേശ്വരം അങ്കക്കളരി പാടാർകുളങ്ങര ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിൽ ധർമ്മദൈവം രക്തചാമുണ്ഡിയമ്മയുടെ പുനപ്രതിഷ്ഠ നടത്തി.
നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രപുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവത്തിൽ ധർമ്മദൈവം രക്തചാമുണ്ഡിയമ്മയുടെ പുനപ്രതിഷ്ഠ നടത്തി. ചടങ്ങുകൾ തത്ന്രി ബ്രഹ്മശ്രീ കക്കാട്ട് കിഴക്കേ ഇല്ലത്ത് നാരായണ പട്ടേരിയുടെ മുഖൃ കാർമ്മികത്ത്വത്തിൽ നടന്നു. തുടർന്ന് പ്രസാദ വിതരണവും അന്നദാനവു ഉണ്ടായിരുന്നു. വനിതാ സംഗമം ബിന്ദു മരങ്ങാട് ഉൽഘാടനം ചെയ്തു. കെ. വി സുമതി അദ്ധൃക്ഷത വഹിച്ചു.കെ. വി. ഷീബ സ്വാഗതവും, ബിന്ദു കെ. വി. നന്ദിയും പറഞ്ഞു. രാത്രി മെഗാതിരുവാതിരയും, കൈകൊട്ടിക്കളി മത്സരവും അരങ്ങേറി.
No comments