Breaking News

അഴിത്തല സുന്നി സെന്ററിൽ വിശുദ്ധ റമളാൻ മുന്നൊരുക്ക പ്രഭാഷണവും മഹ്ലറത്തുൽ ബദരിയെ വാർഷികവും ഫെബ്രുവരി 28ന്

നീലേശ്വരം തൈക്കടപ്പുറം അഴിത്തല . കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് അഴിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഴിത്തല സുന്നി സെന്ററിൽ വെച്ച് വിശുദ്ധ റമളാൻ മുന്നൊരുക്ക പ്രഭാഷണവും മഹ്ലറത്തുൽ ബദരിയ വാർഷികവും നടക്കുന്നു. 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച രാത്രി നടക്കുന്ന പരിപാടിയിൽ മുനവ്വിർ സഅദി നുച്യാട് പ്രഭാഷണം നടത്തും. പരിപാടിയുടെ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം നിലവിൽ വന്നു. സുബൈർ കാരയിൽ (ചെയർമാൻ ), ഹാഫിള് നിസാമുദ്ദീൻ മഹ്മൂദി (ജ. കൺവീനർ), എം സുബൈർ സഅദി (ഫി. സെക്രട്ടറി), ഹാഫിള് നദീർ അശ്‌റഫി (വൈസ്. ചെയർമാൻ), ഹാഷിം അഹ്‌മദ് (ജോ. കൺവീനർ ), അസീസ് ഫൈസി, അബൂബക്കർ ബാഖവി, കെ അബ്ദുൽ ഖാദർ ഹാജി, ഹബീബ് റസ് വി, കോട്ടായി മുഹമ്മദലി ,വി മുഹമ്മദ് കുഞ്ഞി, മൻസൂർ സഅദി മഹ്മൂദി, ഹാഫിള് മുസമ്മിൽ അശ്‌റഫി, ഖുബൈബ് എം, സുഹൈൽ അശ്‌റഫി, ഹസ്സൻ സഖാഫി, മുഹമ്മദ് അലി ടി കെ സി, മുനവ്വിർ സി എം (മെമ്പർമാർ)

No comments