Breaking News

ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 140 മണ്ഡലങ്ങളിലും വീട് നിർമ്മിച്ചു നൽകും: എം എം ഹസൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രത്തിൻ്റെ നേത്യത്യത്തിൽ സംസ്ഥാനത്തെ 140 അസംബ്ലി മണ്ഡലങ്ങളിലും ഓരോ വീടുകൾ നിർമ്മിച്ചു നൽകുമെന്ന് സ്മൃതി കേന്ദ്രം സംസ്ഥാന ചെയർമാൻ എം എം ഹസൻ പറഞ്ഞു.ഉമ്മൻ ചാണ്ടി സ്മൃതി കേന്ദ്രം ജില്ലാ കമ്മിറ്റി മേൽ ബാരയിലെ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ സുകൃതം വീടിൻ്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി ജീവകാരുണ്യ മേഖലയിൽ കാണിച്ച മാതൃകയാണ് പിന്തുടരേണ്ടത്.അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ഇത്തരം പ്രവൃത്തികൾ പര്യാപ്തമാവും. ഉമ്മൻ ചാണ്ടിയെ പോലെ പാവങ്ങളെ സഹായിച്ച മറ്റൊരു വ്യക്തിത്വമില്ല' 2026 ഓടെ 140 മണ്ഡലങ്ങളിലും ഓരോ വീടുകൾ നിർമിക്കാനാണ് പദ്ധതിയെന്നും ഹസൻ പറഞ്ഞു.
കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ ഹക്കീം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ,ഡോ.ബി.എസ് ബാലചന്ദ്രൻ,കെ. നീലകണ്ഠൻ,എ.ഗോവിന്ദൻ നായർ ,വി.ആർ വിദ്യാസാഗർ,ഗീത കൃഷ്ണൻ,യൂത്ത്' കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്,കെ.വി ഭക്തവത്സലൻ,കെ.വി ശ്രീധരൻ,രവീന്ദ്രൻ കരിച്ചേരി,സി. അശോക്ക് കുമാർ,കെ.ബി.എം ഷരീഫ്,എം.രാജീവൻ നമ്പ്യാർ,കെ.പി. സുധർമ്മ,സുനിൽകുമാർ മൂലയിൽ,ബഷീർ പാക്യാര,ഹമീദ് മാങ്ങാട്,വസന്തൻ ബന്തടുക്ക,വാസു മാങ്ങാട്,കേവീസ് ബാലകൃഷ്ണൻ,ഉണ്ണികൃഷ്ണൻ പൊയിനാച്ചി,തോമസ് സെബാസ്റ്റ്യൻ,കുഞ്ഞികൃഷ്ണൻ മാങ്ങാട്,അനൂപ് കല്യോട്ട്,ചന്ദ്രൻ നാലാംവാതുക്കൽ,ഹരി കാനത്തൂർ,പവിത്രൻ.സി.നായർ,ബാലകൃഷ്ണൻ കൊവ്വൽ,ലത പനയാൽ,ഭാസ്ക്കരൻ ചെറുവത്തൂർ,വി.കെ കരുണാകരൻ,കെ. ബാലകൃഷ്ണൻ കുറ്റിക്കോൽ,സീതാരാമ മല്ലം,രാമചന്ദ്രൻ ദേലംപാടി,ജോസ് പനത്തടി,രാജകല നാരായണൻ,പ്രവീൺ തോയമ്മൻ,ബഷീർ പാക്യാര ,ഹാരിസ് ബെണ്ടിച്ചാൽ എന്നിവർ പ്രസംഗിച്ചു.
ചന്തുക്കുട്ടി പൊഴുതല സ്വാഗതവും ബി.ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

No comments