കാഞ്ഞങ്ങാട് നഗരസഭ വികസന സെമിനാർ നടത്തിù
കാഞ്ഞങ്ങാട് നഗരസഭ 2025 - 2026 വാർഷിക പദ്ധതിക്ക് മുന്നോടിയായി വികസന സെമിനാർ നടത്തി.
നഗരസഭ ടൗൺ ഹാളിൽ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പഴ്സൻ കെ ലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു. കില ഫാക്കൽറ്റി അജയൻ പനയാൽ പദ്ധതി മാർഗരേഖ അവലോകനം ചെയ്തു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ പി അഹമ്മദലി, കെ വി സരസ്വതി, കെ അനീശൻ, കെ പ്രഭാവതി, കൗൺസിലർമാരായ കെ കെ ജാഫർ, കെ കെ ബാബു, എൻ അശോക് കുമാർ, കെ വി മായാകുമാരി, സി എച്ച് സുബൈദ, നഗരസഭ സെക്രട്ടറി ഇൻ ചാർജ് ബി അമിത, അസിസ്റ്റന്റ് പ്ലാൻ കോ-ഓർഡിനേറ്റർ എ രാജേഷ് എന്നിവർ സംസാരിച്ചു. അതിദാരിദ്ര്യ നിർമാർജനം, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, പുതുസംരംഭങ്ങൾക്ക് പ്രോത്സാഹനം, സമ്പൂർണ ശുചിത്വ നഗരം, സമഗ്ര പാർപ്പിട പദ്ധതി, ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയ സംസ്കരണവും, വിദ്യാലയങ്ങൾക്ക് സോളാർ വൈദ്യുതി തുടങ്ങി കാഞ്ഞങ്ങാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന നൂതന പദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു.
............
No comments