Breaking News

10വെൻ, പഞ്ച് പദ്ധതികൾ പ്രഖ്യാപിച്ച് നീലേശ്വരം ജെസിഐയുടെ പ്രഥമ വനിതാ അധ്യക്ഷ സ്ഥാനമേറ്റു

പത്ത് വനിതകൾക്ക് അഞ്ച് വ്യത്യസ്ത മേഖലകളിൽ പരിശീലനം നൽകി തൊഴിൽ നൽകുന്ന 10വെൻ , 20 കുട്ടികൾക്ക് ഒരു വർഷം സൗജന്യമായി പ്രൊഫഷണൽ ബോക്സിങ് പരിശീലനം നൽകുന്ന പഞ്ച് പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് നീലേശ്വരം ജെസിഐയുടെ ആദ്യ വനിത പ്രസിഡൻ്റ് സംഗീത അഭയും സെക്രട്ടറി സജിനി സജീവും   
ചുമതലയേറ്റു. പ്രസിഡൻറ് സംഗീത അഭയന്റെ അധ്യക്ഷതയിൽ മുൻ ദേശീയ പ്രസിഡണ്ട് അനീഷ് സി മാത്യു സ്ഥാനാരോഹണ ചടങ്ങിൽ മുഖ്യാതിഥിയായി. ജെ സി ഐ മുൻ ദേശീയ അധ്യക്ഷൻ അഡ്വ. എ.വി വാമൻകുമാർ മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻറ് ജസിൻ ജയൻ, മേഖല വൈസ് പ്രസിഡണ്ട് ജബ്ബ് റൂദ്,സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഹരിശങ്കർ, ശ്രീലാൽ കരിമ്പിൽ, ടി.വി അനിൽകുമാർ, സജിനി സജീവ്, പി.പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

No comments