മുതിർന്ന പൊതുപ്രവർത്തകൻ നീലേശ്വരത്തെ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ സജീവസാന്നിധ്യമായ മുതിർന്ന പൊതുപ്രവർത്തകൻ നീലേശ്വരത്തെ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരികവേദി ആദരിച്ചു.
ചെറുവത്തൂർ മഹാത്മ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ ഒരുക്കിയ ആദരിക്കൽ ചടങ്ങ് കവി രവി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. ടി വി വിജയൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു. എൻ.സുകുമാരൻ, ടി വി കുഞ്ഞിക്കണ്ണൻ, സി വി രവി, ബാലകൃഷ്ണൻ കെ നാരായണൻ, ടി കെ പ്രഭാകര കുമാർ, ടി വി രാജു എന്നിവർ സംസാരിച്ചു.
No comments