Breaking News

കുമ്പള മുട്ടം ഷിറിയയിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കൊവ്വൽപള്ളി സ്വദേശിനി മരിച്ചു.

കുമ്പള മുട്ടം ഷിറിയയിൽ ഇന്ന് ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ കൊവ്വൽപള്ളി സ്വദേശിനി മരിച്ചു. പരിക്കേറ്റ മറ്റു നാലു പേർ ചികിത്സയിലാണ്. കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളി മന്ന്യോട്ടെ വിഷ്ണു‌മൂർത്തി ക്ഷേത്രത്തിനടുത്തു താമസക്കാരിയായ നഫീസ(62)യാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ 
മംഗ്ളൂരുവിൽ ചികിത്സയിലുള്ള മരുമകളുടെ പിതാവിനെ സന്ദർശിച്ചു ബന്ധുക്കളോടൊപ്പം മടങ്ങുന്നതിനിടയിൽ കുമ്പള ഷിറിയക്കടുത്തായിരുന്നു അപകടം. പരേതനായ അബൂബക്കറുടെ ഭാര്യയാണ് നഫീസ.

No comments