Breaking News

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വ്യാപാരസംരക്ഷണ സന്ദേശ യാത്രയ്ക്ക് കാസർകോട്ട് തുടക്കം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാനതലത്തിൽ നടത്തുന്ന വ്യാപാര സംരക്ഷണ സന്ദേശയാത്രയ്ക്ക് കാസർകോട്ട് തുടക്കമായി.
സംസ്ഥാന സെക്രട്ടറി ഇ എസ് ബിജുവിന് പതാക കൈമാറി സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി വി കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജാഥ വൈസ് ക്യാപ്റ്റൻ വി ഗോപിനാഥ്, മാനേജർ എസ് ദിനേശ്, ജാഥാ അംഗങ്ങളായ കെ എം ലെനിൻ, വി പാപ്പച്ചൻ, എം പി അബ്ദുൽഗഫൂർ, മിൽട്ടൻ ജെ തലക്കോട്ടൂർ, ആർ രാധാകൃഷ്ണൻ, സീനത്ത് ഇസ്മായിൽ, നേതാക്കളായ കെ പ്രകാശൻ, വി വി ഉദയകുമാർ, ജില്ലാ സെക്രട്ടറി ടി വി ബാലൻ മാണിയാട്ട്, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ വിജയൻ, സെക്രട്ടറി സുഗുണൻ, സി പി എം കാസർകോട് ഏരിയാ സെക്രട്ടറി ടി എം എ കരീം, സമിതി ജില്ലാ പ്രസിഡന്റ് പി കെ ഗോപാലൻ എന്നിവർ സംസാരിച്ചു. ജാഥ ജനുവരി 25 ന് തിരുവനന്തപുരത്ത് സമാപിക്കും. ഉദുമ, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് നീങ്ങി.
.................

No comments