Breaking News

നീലേശ്വരം കോട്ടപ്പുറം മഖാം ഉറൂസും മതവിജ്ഞാനസദസും തുടങ്ങി

നീലേശ്വരം കോട്ടപ്പുറം ഇസ്ലാഹുൽ ഇസ്ലാം സംഘം ജമാഅത്ത് കമ്മിറ്റിയുടെ മഖാം ഉറൂസും മതവിജ്ഞാനസദസും തുടങ്ങി. 
ഇതിനു മുന്നോടിയായി നിരവധി പേർ അണിനിരന്ന വിളംബരജാഥയും നടത്തി. മജ്‌ലിസുന്നൂറും പ്രാർഥന സംഗമവുമുണ്ടാകും. ഇടത്തറ ജമാഅത്ത് പള്ളി സമീപത്തു നിന്നു തുടങ്ങിയ ജാഥ മഖ്ദൂം മസ്ജിദ് അങ്കണത്തിൽ സമാപിച്ചു. പി കുഞ്ഞാമു പതാക ഉയർത്തി. ഇന്ന് ഇടത്തറ ജുമാ മസ്ജിദ് ഖത്തീബ് അബൂബക്കർ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള വിവിധ ദിവസങ്ങളിൽ മതപണ്ഡിതന്മാർ പ്രഭാഷണം നടത്തും. കെ പി കമാൽ, ഇ എം കുട്ടി ഹാജി, കെ പി മൊയ്തു, കെ പി റഷീദ്, എൻ പി റഹീം, റഫീഖ് കോട്ടപ്പുറം, എൻ സി ഹമീദ്, ശംസുദ്ദീൻ അരിഞ്ചിറ, കുഞ്ഞൂട്ടി ഹാജി, പി ഹൈദർ, ഇ കെ മജീദ്, മുഹമ്മദ് പെരുമ്പ, ഇസ്ഹാഖ് മൗലവി, ടി പി ബഷീർ, അഹമ്മദ് സഹീദ്, മജീദ് നിസാമി, മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.
..................

No comments