Breaking News

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ വാഹനപ്രചാരണ ജാഥയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കാസർകോട് കല്യോട്ട് ഇരട്ടക്കൊലപാതക കേസില് കോടതി ശിക്ഷിച്ച കുറ്റവാളികളെ സംരക്ഷിക്കുന്ന സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണർത്താൻ ജില്ലാ കോൺഗ്രസ് ഈ മാസം അവസാനവാരം ജില്ലയിൽ വാഹനപ്രചാരണ ജാഥ വിജയിപ്പിക്കാൻ ഡി സി സി വിളിച്ചു ചേർത്ത ജില്ലയിലെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. ജനുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് കാഞ്ഞങ്ങാട്ട് ചേരുന്ന കെ പി കുഞ്ഞിക്കണ്ണൻ അനുസ്മരണവും ഡി സി സി സ്‌പെഷ്യൽ പ്രവർത്തക കൺവെൻഷനും വിജയിപ്പിക്കാനും തീരുമാനിച്ചു. പരിപാടി സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റുമാരുടെ യോഗം കെ പി സി സി നിർവാഹക സമിതി അംഗം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ എം കുഞ്ഞമ്പു നമ്പ്യാർ, സി വി ജെയിംസ് എന്നിവർ സംസാരിച്ചു.
............

No comments