Breaking News

പെരിയയിൽ പ്രയുക്തി തൊഴിൽമേള സംഘടിപ്പിച്ചു

കാസർകോട് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രയുക്തി മെഗാ തൊഴിൽ മേള പെരിയ ശ്രീനാരായണ കോളേജ് ഓഫ് മാനേജ്മെൻറ് സ്റ്റഡീസ് സെന്ററിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ
ഉദ്ഘാടനം ചെയ്തു.
 പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. 
കാസർകോട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ അജിത്ത് ജോൺ സ്വാഗതം പറഞ്ഞു. ചടങ്ങിൽ സുമ കുഞ്ഞികൃഷ്ണൻ , രാജൻ പെരിയ, ഡോക്ടർ കെ വി ശശിധരൻ ,ഡോക്ടർ വി ഹേമലത, പവിത്രൻ പി, പങ്കജ് ഐകോമത്ത്, ബാലകൃഷ്ണൻ കെ വി സംസാരിച്ചു. എംപ്ലോയ്മെൻറ് ഓഫീസർ (വിജി) അജേഷ് പി.കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 
380 ഉദ്യോഗാർത്ഥികളും 42 ഉദ്യോഗായകരും പങ്കെടുത്ത ജോബ് ഫെയറിൽ വിവിധ സ്ഥാപനങ്ങളിൽ ആയി 105 ഉദ്യോഗാർഥികൾ നിയമിതരായി. 180 ഓളം ഉദ്യോഗാർഥികൾ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

No comments