Breaking News

ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ്മുറിയിൽ തമ്മിൽത്തല്ല് :കേസ്

ചായ്യോത്ത് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ്മുറിയിൽ തമ്മിൽത്തല്ല് പത്താംക്ലാസുകാരന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു, സഹപാഠിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
വയറ്റിൽ കുത്തിയത് ചോദ്യം ചെയ്ത വിരോധത്തിലാണ് പത്താംക്ലാസ് വിദ്യാർത്ഥിയുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തതെന്ന് പറയുന്നു. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം ലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകർത്തുവെന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പറയുന്നത്.

No comments