Breaking News

സുന്നി കോഡിനേഷൻ സംയുക്ത സംഗമം സംഘടിപ്പിച്ചു

കേരള മുസ്ലിം ജമാഅത്ത്/ എസ് വൈ എസ്/ എസ് എസ് എഫ്, സംഘടനകളുടെ നീലേശ്വരം സർക്കിൾ സംയുക്ത എക്സിക്യൂട്ടീവ് സംഗമം അഴിത്തല സുന്നി സെന്ററിൽ വച്ച് ചേർന്നു. കേരള മുസ്ലിം ജമാഅത്തിന്റെ വാർഷിക കൗൺസിൽ, സംഘടനയുടെ പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള ഒരു ദിന വരുമാന സ്വരൂപണം, സംയുക്ത സർക്കിൾ സമിതി രൂപീകരണം എന്നിവ സർക്കിൾ പ്രസിഡന്റ് കെ അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ അഴിത്തല സുന്നി സെന്ററിൽ വച്ച് നടന്നു. 
ഹാജി അബ്ദുൽ അസീസ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ ഷാമിൽ ഇർഫാനിയുടെ നേതൃത്വത്തിൽ ചർച്ചയും സർക്കിൾ സംയുക്ത എക്സിക്യൂട്ടീവ് രൂപീകരണവും നടന്നു. സമിതി ഭാരവാഹികളായി
ഇ കെ എ റഹ്മാൻ ഫലാഹ് നഗർ (ചെയർമാൻ) കെ അബ്ദുൽ ഖാദർ ഹാജി അഴിത്തല ( കൺവീനർ)
ഹസൻ സഖാഫി അഷ്റഫ് അഷ്റഫി (വൈസ് ചെയർമാൻ)
സുബൈർ സഅദി നിസാമുദ്ദീൻ മഹമൂദി 
ഹനീഫ ഹാറൂനി അബ്ദുൽ വക്കീൽ മദനി 
വി മുഹമ്മദ് കുഞ്ഞി സുഹൈൽ അശ്റഫി 
(ജോയിന്റ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.  
പി വി അബൂബക്കർ ബാഖവി പ്രാർത്ഥന നടത്തി. സുബൈർ സഅദി സ്വാഗതവും ഹസൻ സഖാഫി നന്ദിയും പറഞ്ഞു

No comments