നിരവധി കളവുകേസുകളിലെ പ്രതികളായ കവിതയും കസ്തൂരിയും നീലേശ്വരം പോലീസിന്റെ പിടിയിലായി.
നിരവധി കളവുകേസുകളിലെ പ്രതികളായ കവിതയും കസ്തൂരിയും നീലേശ്വരം പോലീസിന്റെ പിടിയിലായി.തിരക്കേറിയ ബസുകളിൽ കയറി യാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്നതിൽ വിദഗ്ധരായ മോഷ്ടാക്കളാണ് ഇരുവരും. സംശയാസ്പദമായ സാഹചര്യത്തിൽ ഓട്ടോയിൽ കയറിയ ഇരുവരും ഓട്ടോ ഡ്രൈവർ ഹരീഷ് കരുവാച്ചേരിയുടെ സമയോചിതമായ ഇടപടെലിലാണ് നിലേശ്വരം പോലീസിന്റെ കസ്റ്റഡിയിലായത്. ഹൊസ്ദുർഗ് പോലീസിൽ ഇരുവർക്കുമതിരെ കേസുള്ളതിനാൽ ഹൊസ്ദുർഗിലേക്ക് കൈമാറി. ജില്ലയിലും കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെയും വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ കേസുണ്ട്.
No comments