Breaking News

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം: കവിതാലാപനത്തിൽ ഒന്നാം സ്ഥാനം നേടി ജി.ശിവപ്രഭ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിലെ കവിതാലാപന മത്സരത്തിൽ ജി.ശിവപ്രഭ ഒന്നാം സ്ഥാനം നേടി.
ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. ബാലഗോപാലൻ കാഞ്ഞങ്ങാടിന്റെ കുരുപ്പ്കാലൻ എന്ന കവിതയാണ് ആലപിച്ചത്. തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ജീവനക്കാരൻ ഗിരീഷ് കുന്നത്തിന്റെയും ഹൈസ്കൂൾ ടീച്ചർ കെ. ജലജയുടെയും മകളാണ്. സംസ്ഥാന കലോത്സവത്തിൽ നാടോടിനൃത്തത്തിൽ എ ഗ്രേഡും മിമിക്രിയിൽ സെക്കന്റ് എ ഗ്രേഡും നേടിയിരുന്നു. നിധിൻ മാണിയാട്ടാണ് നൃത്തം പരിശീലിപ്പിക്കുന്നത്. മിമിക്രിയിൽ കുഞ്ഞുകൃഷ്ണനാണ് പരിശീലകൻ.

No comments