കെഎസ്ടിഎ ജില്ലാ സമ്മേളനം: ചായ്യോത്ത് വിളംബരജാഥ നടത്തി
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിളംബരജാഥ നടത്തി.
ചായ്യോം ബസാറിൽ നിന്ന് ചായ്യോം ഗവ.ഹയർസെക്കന്ററി സ്കൂളിലേക്കാണ് ജാഥ നടത്തിയത്. സംഘാടക സമിതി ചെയർമാൻ വി.കെ.രാജൻ, കെഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഹരിദാസ്, ജില്ലാ സെക്രട്ടറി ടി.പ്രകാശൻ, സംസ്ഥാന കമ്മിറ്റി അംഗം എം.ഇ.ചന്ദ്രാംഗദൻ, ജില്ലാ ട്രഷറർ ഡോ.കെ.വി.രാജേഷ്, പാറക്കോൽ രാജൻ, എൻ.വി. സുകുമാരൻ, കെ.പി.വേണുഗോപാലൻ, വി.കുഞ്ഞിരാമൻ, ടി.വി.രത്നാകരൻ, വി.കെ.ബാലാമണി, പി.എം.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
No comments