Breaking News

ഉപ്പിലിക്കൈ ജിഎച്ച്എസ്എസ് വിദ്യാരംഗം കലാസാഹിത്യ വേദി എം.ടി അനുസ്മരണം സംഘടിപ്പിച്ചു

ഉപ്പിലിക്കൈ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ എംടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടിക്കാലത്തെ പഠനാനുഭവങ്ങളും വായനാനുഭവങ്ങളും എഴുത്തും സംഘാടകത്വവും സിനിമാ മേഖലകളും വളരെ സരസമായി അനുസ്മരണ ഭാഷണത്തിൽ ഉദ്ഘാടകൻ ഡോക്ടർ കെ വി സജീവൻ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങിൽ വിദ്യാലയ ഹെഡ്മിസ്ട്രസ് കെ കെ സ്മിത അധ്യക്ഷത വഹിച്ചു. യോഗത്തിന് വിദ്യാരംഗം കൺവീനർ മേരി വെറോണി നീതു കെ എ സ്വാഗതവും കുമാരി നിവേദ്യ പികെ നന്ദിയും പ്രകാശിപ്പിച്ചു.

No comments